കൊളച്ചേരി :- ഭാവന കരിങ്കൽകുഴിയുടെ നേതൃത്വത്തിൽ നടത്തിയ ഈ വർഷത്തെ ഭാവന പുരസ്‌കാരത്തിന് വേണ്ടിയുള്ള 7 ദിവസം നീണ്ടുനിന്ന അഖിലകേരള പ്രൊഫഷണൽ നാടകമത്സരം സമാപിച്ചു .
പ്രശസ്ത നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു . സുരേഷ് കൊളച്ചേരി അധ്യക്ഷത വഹിച്ചു . ചടങ്ങിൽ കലാ രംഗത്തെ സമഗ്ര സംഭാവനക്ക് ഭാവന ഏർപ്പെടുത്തിയ പ്രഥമ ഭാവന പുരസ്‌കാരം ഇബ്രാഹിം വെങ്ങരക്കും , കലാ രംഗത്തെമികച്ച പ്രകടനം കാഴ്ചവെക്കുന്ന ബാല്യങ്ങൾക്കുള്ള ഭാവന നവ പ്രതിഭ പുരസ്കാരം അഥീന നാടക നാട്ടറിവ് വീടിന്റെ 6 വയസ്സ് മാത്രമുള്ള അനുഗ്രഹീത കലാകാരി വൈഖരി സാവനും പ്രേംകുമാർ സമർപ്പിച്ചു . അയ്യായിരം രൂപയും പ്രശസ്തി പത്രവും മോമെന്റോയും അടങ്ങുന്നതാണ് ഇരുപുരസ്കാരങ്ങളും. ചടങ്ങിൽ എൻ അനിൽകുമാർ ,രാധാകൃഷ്ണൻ പട്ടാന്നൂർ ,പി പി കുഞ്ഞിരാമൻ , ഇ രാജീവൻ എന്നിവർ സംസാരിച്ചു . എ രമേശൻ സ്വാഗതവും സംഘാടകസമിതി ജനറൽ കൺവീനർ രെജു കരിങ്കൽകുഴി സ്വാഗതവും പറഞ്ഞു.
നാടകമത്സരത്തിൽ മികച്ച നാടകമായി കൊല്ലം അയനം നാടകവേദിയുടെ ഒറ്റവാക്ക് തെരഞ്ഞെടുക്കപ്പെട്ടു. മികച്ചരണ്ടാമത്തെ നാടകം
കോഴിക്കോട് രംഗഭാഷ യുടെ മൂക്കുത്തിയും , മികച്ച രചന ഫ്രാൻസിസ് ടി മാവേലിക്കര (ചന്ദ്രികയ്ക്കുമുണ്ടൊരു കഥ ).
മികച്ച സംവിധാനം :- സുരേഷ് ദിവാകർ (ലക്ഷ്യം , മൂക്കുത്തി)
മികച്ച നടൻ:- നെയ്യാറ്റിൻകര സനൽ (ദൈവം തൊട്ട ജീവിതം)
മികച്ച നടി മല്ലിക (വേട്ട , കോഴിക്കോട് സങ്കീർത്തന )
മികച്ച രംഗസജ്ജികരണം: ലക്ഷ്യം (ആറ്റിങ്ങൽ ശ്രീധന്യ)
മികച്ച സംഗീത നിയന്ത്രണം -(മൂക്കുത്തി, കോഴികോട് രംഗഭാഷ)
മികച്ച ദീപ നിയന്ത്രണം - വേട്ട (കോഴിക്കോട് സങ്കീർത്തന)
![]() |
ഫ്രാൻസ് ടി മാവേലിക്കര |
![]() |
മല്ലിക |
![]() |
സുരേഷ് ദിവാകരൻ |
![]() |
സനൽ നെയ്യാറ്റിൻകര |