പള്ളിപ്പറമ്പ്:- കളഞ്ഞു പോയ സ്വർണ്ണാഭരണം തിരിച്ചു കിട്ടി.രണ്ടാഴ്ച്ച മുമ്പ് നഷ്ടപ്പെട്ട അരപവൻ സ്വർണ്ണാഭരണം കായിച്ചിറയിലെ മുഫീദക്ക് തിരിച്ചു കിട്ടിയത് കൊളച്ചേരി വാർത്ത വഴി.
രണ്ടാഴ്ച്ച മുമ്പാണ് കായിച്ചിറ കനാൽ ബസ്സ് സ്റ്റോപിനടുത്ത് വെച്ചാണ് സഫൂറ എന്ന സ്ത്രിക്ക് സ്വർണ്ണാഭരണം കളഞ്ഞു കിട്ടിയത്. സഫൂറ കനാലിനടുത്ത് തട്ട് കട നടത്തുന്ന ഹനീഫ എന്നയാളെ എൽപിച്ചു.ഹനീഫ പലരോടും അന്വേക്ഷിച്ചങ്കിലും സ്വർണ്ണാഭരണത്തിൻ്റെ ഉടമസ്ഥരെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഹനീഫ രണ്ടാഴ്ച്ചയൊളം കൈവശം വെക്കുകയായിരുന്നു .ഉടമസ്ഥനെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം കായിച്ചിറ മദീനമസ്ജീദ് ഇമാം ഷംസുദ്ധീൻ മൗലവിയെ എൽപിക്കുകയായിരുന്നു. ഷംസുദ്ധീൻ മൗലവി കൊളച്ചേരി വാർത്ത ഓഫീസിൽ അറിയിക്കുകയും വാർത്ത കൊടുക്കുകയും ചെയ്തു.
ഇന്ന് വാർത്ത ശ്രദ്ധയിൽ പ്പെട്ട കായിച്ചിറയിലെ മുഫീദ ചേലേരി വാദി രിഫാഈൽ എത്തുകയും സ്വർണ്ണാഭരണം തിരിച്ചറിയുകയും ചെയ്തു.തുടർന്ന് വാർഡ് മെമ്പർ സി. വി സമീറ ഉടമസ്ഥന് നൽകി
ഒപ്പം മാല തിരികെ ലഭിച്ച കുടുംബം കൊളച്ചേരി വാർത്തകൾ online News ൻ്റെ നിസ്വാർത്ഥ സേവനത്തെ സ്മരിക്കുകയും ഇത്തരം online ചാനലുകൾ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.