മയ്യിൽ:- ഭാരതീയ വിദ്യാനികേതൻ കണ്ണൂർ ജില്ലാ കലോത്സവം (ആത്മത- 2022 ) ന്റെ ലോഗോ പ്രകാശനം വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് എ പദ്മനാഭൻ നിർവ്വഹിച്ചു.
സ്വാഗതസംഘം ചെയർപേഴ്സൺ പ്രീതി രാമപുരം, ജനറൽ കൺവീനർ പി.രമേശൻ മാസ്റ്റർ, സജീഷ് ബാബു, കെ.കെ നാരായണൻ, എസ്.സജീവ്കുമാർ, ടി.സി.വിനോദ് കുമാർ, ജ്യോതിലക്ഷ്മി ടീച്ചർ, കെ.ശ്രീജിത്ത്, ധനുഷ് തുടങ്ങിയവർ സംബന്ധിച്ചു.
ഡിസം. 2, 3 തീയ്യതികളിൽ കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതനിൽ വെച്ച് നടക്കുന്ന ജില്ലാ കലോത്സവത്തിൽ രണ്ടായിരത്തോളം കലാകാരൻമാർ മാറ്റുരയ്ക്കും.