കൊളച്ചേരി :- ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൽ രക്ഷാകർതൃ സംഗമവും അനുമോദനവും സംഘടിപ്പിച്ചു.വിദ്യാഭ്യാസം നൂതന ചിന്തകൾ -രക്ഷിതാക്കളുടെയും സമൂഹത്തിൻ്റെയും ഉത്തരവാദിത്തങ്ങൾ എന്ന വിഷയത്തിൽ സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസറും ഡയറ്റ് സീനിയർ ലക്ചററുമായിരുന്ന കെ.ആർ.അശോകൻ ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ അധ്യക്ഷനായി.
എൽ എസ് എസ്, സബ് ജില്ലാ മേളകൾ എന്നിവയിൽ വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ. പ്രിയേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ പി.വി.വത്സൻ മാസ്റ്റർ, സ്കൂൾ മാനേജർ കെ.വി.പവിത്രൻ, എസ് എസ് ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ, കെ.വി.ശങ്കരൻ, ടി.വി.സുമിത്രൻ, പി.സൗമിനി ടീച്ചർ, നമിത പ്രദോഷ്, ഇ.വി.രമണി ടീച്ചർ, ടി.മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ ആശംസകൾ നേർന്നു.പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ സ്വാഗതവും കെ.ശിഖ നന്ദിയും പറഞ്ഞു.