കൊളച്ചേരി :- തളിപ്പറമ്പിൽ നടക്കുന്ന ഹാപ്പിനസ്സ് ഫെസ്റ്റിവലിനുള്ള കൊളച്ചേരി പഞ്ചായത്ത് ക്രിക്കറ്റ് ടീമിൻ്റെ ജേഴ്സി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി അബ്ദുൾ മജീദ് പ്രകാശനം ചെയ്തു.
ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഫൈസൽ ജേഴ്സി ഏറ്റുവാങ്ങി. വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ സലാം കെ പി, വാർഡ് മെമ്പർ കെ മുഹമ്മദ് അഷറഫ് എന്നിവർ പങ്കെടുത്തു..