ചേലേരി: കയ്യങ്കോട് നിരത്തിന്ടെ തുടക്കത്തിൽ കുടിവെള്ള കുഴൽ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുകയും പിന്നീട് കോൺക്രീറ്റ് ചെയ്തപ്പോൾ ബാക്കിയായ കരിങ്കല്ലുകൾ നടപ്പാതയിൽ ഉപേക്ഷിച്ചത് കാൽനടക്കാർക്ക് വിഷമം സൃഷ്ടിക്കുന്നു. നടപ്പാതയിൽ കരിങ്കല്ലുകളുള്ളതിനാൽ കൊച്ചുകുട്ടികളടക്കമുള്ള കാൽനടക്കാർ ടാർ ചെയ്ത ഭാഗത്തുകൂടി വേണം നടക്കാൻ. ഇത് കാൽനടക്കാർക്ക് അപകട സാധ്യത വർധിപ്പിക്കുന്നു.
ബന്ധപ്പെട്ടവർ ഏത്രയും പെട്ടെന്ന് തന്നെ ഈ കരിങ്കല്ലുകൾ അവിടെ നിന്നും നീക്കം ചെയ്ത് നടപ്പാത ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു.