കൊളച്ചേരിപ്പറമ്പ്: സാംസ്കാരിക പ്രവർത്തകനും, അധ്യാപകനുമായിരുന്ന സ: കെ.എം.വാസുദേവൻ മാസ്റ്ററുടെ ചരമവാർഷികത്തോടനുബന്ധിച്ച് AKG വായനശാല ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ CPl M കൊളച്ചേരി LC സെക്രട്ടറി സ: കെ.രാമകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
കുടുംബാംഗങ്ങൾ IRPC ക്ക് നൽകിയ സംഭാവന കൺവീനർ പി.പി.കുഞ്ഞിരാമൻ, ചെയർമാൻ സി.സത്യൻ എന്നിവർ ഏറ്റുവാങ്ങി.
.ചടങ്ങിൽ CPI M കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സി.രമേശൻ സ്വാഗതം പറഞ്ഞു. AKG വായനശാല & ഗ്രന്ഥാലയം സെക്രട്ടറി ഒ.കെ.ചന്ദ്രൻ അധ്യക്ഷനായി. വാർഡ് മെമ്പർ സീമ.കെ.സി, LC മെമ്പർമാരായ ഇ.പി.ജയരാജൻ, കെ.വി.പത്മജ, എം.രാമചന്ദ്രൻ ,റെഡ്സ്റ്റാർ ആർട്സ് വിഭാഗം കൺവീനർ സി.മാധവ് എന്നിവർ സംസാരിച്ചു.