പാമ്പുരുത്തി ദ്വീപില്‍നിന്നും ആദ്യ വക്കീല്‍മുഹമ്മദ് രിഫായി അഭിഭാഷകനായി എന്റോള്‍ ചെയ്തു

 



നാറാത്ത്:- വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പാമ്പുരുത്തി ദ്വീപില്‍നിന്ന് ആദ്യമായി ഒരു വക്കീല്‍.

പാമ്പുരുത്തി സി എച്ച് നഗര്‍ ബുഷ്റ മന്‍സിലില്‍ എം പി മുഹമ്മദ് രിഫായി ദ്വീപിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രഥമ അഭിഭാഷകനായി. ഇന്നലെ കൊച്ചിയിലെ കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന എന്റോള്‍മെന്റ് ചടങ്ങില്‍ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് 

അഭിഭാഷകപട്ടം അണിഞ്ഞു. അധ്യാപകര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കം സമൂഹത്തിലെ വിവിധ തൊഴില്‍മേഖലയിലുള്ള നിരവധി അഭ്യസ്ഥവിദ്യര്‍ ഇവിടെയുണ്ടെങ്കിലും ഒരു വക്കീല്‍ ഇതുവരെ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ഏക ദ്വീപ് വാര്‍ഡായ പാമ്പുരുത്തിയില്‍നിന്നും ഉണ്ടായിട്ടില്ല. ആ അസാന്നിധ്യമാണ് ഇപ്പോള്‍ മാറിയത്. കണ്ണൂര്‍ യൂനിവേഴ്സിറ്റി തലശ്ശേരി പാലയാട് കാംപസിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍നിന്ന് പഞ്ചവല്‍സര എല്‍എല്‍ബി പരീക്ഷയില്‍ ഫസ്റ്റ് ക്ലാസോടെ പാസായ മുഹമ്മദ് രിഫായി നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, കമ്പില്‍ മാപ്പിള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ എം പി ബുഷ്റയുടെ മകനാണ്.

Previous Post Next Post