കണ്ണാടിപ്പറമ്പ്::- കേരള വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് സമ്മേളം കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി സ്‌കൂളില്‍ നടന്നു. ജില്ലാ ജോ. സെക്രട്ടറി പി.വിജയന്‍ ഉദ്ഘാടനം ചെയ്തു.കേരള വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് പി. ജഗന്നാഥന്‍ പതാക ഉയര്‍ത്തി, സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ മുതിര്‍ന്ന വ്യാപാരികളെ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്എസ്എല്‍സി , പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും മരപ്പൊടി ഉപയോഗിച്ച് കാല്‍ വിരല്‍ കൊണ്ട് ചിത്രം വരച്ച് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ അനജ് കണ്ണാടിപ്പറമ്പിനെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു
സെക്രട്ടറി പി.വി ശശിധരന്‍ , നേതാക്കളായ കാണി കൃഷ്ണന്‍ , പി.പി ബാലകൃഷ്ണന്‍ , പി.കെ നാരായണന്‍ , എസ് . രാജേഷ് , രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി പ്രകാശന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ പ്രസിഡൻറ് ജഗന്നാഥനൻ, സെക്രട്ടറി പി വി ശശിധരൻ , ട്രഷറർ പി കെ പ്രകാശനെയും തിരഞ്ഞെടുത്തു.