ചേലേരി:-ലോകമൊന്നാകെ ആവേശക്കൊടുമുടിയിലെത്തിയ കാല്‍പന്ത് ആരവത്തിനൊപ്പം ചേര്‍ന്ന് ചേലേരി സ്‌കൂളും. വിനോദത്തിനൊപ്പം അറിവും പകര്‍ന്ന് വ്യത്യസ്തമായ പരിപാടികളുമായി കാല്‍പന്ത് മാമാങ്കത്തിനൊപ്പം ചേരുകയാണ് ചേലേരി എയുപി സ്‌കൂള്‍. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയുമെല്ലാം പങ്കാളികളാക്കിയാണ് ഇവിടെ ആവേശത്തിന്റെ ഗോള്‍ മഴ പെയ്യിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി പ്രവചന മത്സരം, ക്വിസ് മത്സരം, ഫുട്‌ബോള്‍ മാച്ച് തുടങ്ങി നിരവധി പരിപാടികളാണ് ലോകകപ്പിനോടനുബന്ധിച്ച് ഒരുക്കുന്നത്.ഫൈനല്‍, സെമിഫൈനല്‍ മത്സരങ്ങളുടെ തല്‍സമയ സംപ്രേഷണം ഒരുക്കാനും പദ്ധതിയുണ്ട്.
വിനോദത്തിനൊപ്പം അറിവും പകരുന്ന ഫ്ലാഗ് ധമാക്ക പരിപാടിക്ക് വിദ്യാര്‍ഥികളും അണിയറ പ്രവര്‍ത്തകരും കിക്ക് ഓഫ് ചെയ്ത് കഴിഞ്ഞു. ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളുടെ പതാക തിരിച്ചറിയുന്ന കുട്ടികള്‍ക്ക് സമ്മാനമൊരുക്കുന്നതാണ് ഫ്ലാഗ് ധമാക്ക പദ്ധതി. ഇതിനായി സ്‌കൂള്‍ പരിസരത്ത് ദോഹ കോര്‍ണിഷ് ഫ്ലാഗ് പ്ലാസയെ ഓര്‍മിപ്പിക്കും തരത്തില്‍ 32 പതാകകളും ഉയര്‍ന്നുകഴിഞ്ഞു. കുട്ടികള്‍ക്ക് ഇത് മുന്‍കൂട്ടി മനസിലാക്കി മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റുന്ന തരത്തിലാണ് ഫ്ലാഗ് ധമാക്ക പരിപാടി. മത്സരവീര്യത്തിനൊപ്പം സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി ഖത്തറില്‍ പന്തുരുളുമ്പോള്‍ വിനോദത്തിനൊപ്പം വിജ്ഞാനത്തിന്റെയും ഗോളാരവം ഉയരുകയാണ് ചേലേരിയില്‍.