മയ്യിൽ :-SSF മയ്യിൽ സെക്ടർ കൗൺസിൽ ഇന്ന് വൈകുന്നേരം 6.30 ന് മയ്യിൽ ടൗണിലെ അമാനി ഓടിറ്റോറിയത്തിൽ വെച്ച് നടക്കും. സെക്ടറിലെ 12 യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത 80 ഓളം കൗൺസിൽ അംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കും.
SSF സംസ്ഥാന സെക്രട്ടറിയേട്ട് അംഗം സയ്യിദ് മുനീർ അഹ്ദൽ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി ഷംസീർ കടാങ്കോട്, ഡിവിഷൻ പ്രസിഡന്റ് ഷുഹൈൽ സഖാഫി ജനറൽ സെക്രട്ടറി ജാബിർ നിരത്തുപാലം എന്നിവർ സംബന്ധിക്കു. കൗൺസിൽ നടപടികൾക്ക് ശേഷം പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും