കണ്ണാടിപ്പറമ്പ്:- ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൻ്റെ ആഭിമുഖ്യത്തിൽ 2023 ജനുവരി 5 മുതൽ 12 വരെ നടക്കുന്ന സനദ് ദാന വാർഷിക പ്രഭാഷണത്തിൻ്റെ ഭാഗമായി 24-12-2022 ശനിയാഴ്ച രാവിലെ 10 മണിക്ക് ഹസനാത്ത് കാമ്പസിൽ അൽ ഉസ്റ: സ്നേഹ സംഗമം നടക്കും. മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിലൂടെ കുടുംബ ഭദ്രതയും മാനവ സൗഹൃദവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന സംഗമത്തിൽ ഹസനാത്ത് സഹകാരികളും അഭ്യുദയകാംക്ഷികളും രക്ഷിതാക്കളും കൂടിയിരിക്കുന്നു.
പ്രസ്തുത സംഗമത്തിൽ സുപ്രസിദ്ധ വാഗ്മിയും അന്തർദേശീയ ട്രൈനർമാരുമായ റാഷിദ് ഗസ്സാലി, ഇഖ്ബാൽ വാഫി വിഷയാവതരണം നടത്തും. സയ്യിദ് ഉമർകോയ തങ്ങൾ, സയ്യിദ് അലി ബാഅലവി തങ്ങൾ, അബ്ദുറഹ്മാൻ കല്ലായി, കെ.എൻ മുസ്തഫ, മൊയ്തീൻ ഹാജി കമ്പിൽ, എൻ.സി മുഹമ്മദ് ഹാജി, കെ.എസ് മുഹമ്മദലി ഹാജി, വി.പി സമദ് നൂഞ്ഞേരി, എം.കെ.പി അബ്ദുസമദ്, അബ്ദുല്ല വള്ളുവച്ചേരി, അബ്ദുല്ല ബനിയാസ്, ഡോ. താജുദ്ദീൻ വാഫി സംബന്ധിക്കും.