മയ്യിൽ : പഴശ്ശി എ. എൽ. പി സ്കൂൾ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.
ക്രിസ്തുമസ് ട്രീ ഒരുക്കൽ, പുൽക്കൂട് നിർമ്മാണം, കേക്ക് മുറിക്കൽ,ആശംസാ കാർഡ് നിർമ്മാണം കുട്ടികളുടെ കലാപരിപാടികൾ,നാടൻകളികൾ, തുടങ്ങിയ പരിപാടികളും നടത്തി.
പി ടി എ പ്രസിഡന്റ് എ സി ഷാജു അധ്യക്ഷത വഹിച്ചു.
അറബിക് ഭാഷാ ദിനാചരണത്തോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും നടത്തിയ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു.