കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് എൽ.പി സ്കൂളിൽ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
രാവിലെ സ്കൂൾ മുറ്റത്ത് അധ്യാപികമാരും വിദ്യാർത്ഥികളും ചേർന്ന് മനോഹരമായ പുൽക്കൂട് ഒരുക്കി .പുൽകൂട്ടിലെ കുട്ടി യേശുവിനെയും കുഞ്ഞാടിനെയും കണ്ട് കുട്ടികൾ ആശ്ചര്യപ്പെട്ടു.തുടർന്ന് സാന്റാക്ലോസിന്റ വേഷം ധരിച്ച സ്കൂൾ ലീഡർ ഇശാൻ.കെ. സുധീഷ് താളങ്ങൾക്കനുസരിച്ച് നൃത്തം ചവിട്ടി സാന്റാക്ലോസ് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് ക്രിസ്മസ് പാട്ടിന്റെയും താളമേളങ്ങളോടും കൂടി സാന്റാക്ലോസും ചേർന്ന് നടത്തിയ ക്രിസ്മസ് റാലിയും നടന്നു.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രധാനധ്യാപിക പി. ശോഭ ക്രിസ്മസ് കേക്ക് മുറിച്ച് കുട്ടികൾക്ക് ക്രിസ്മസ് സന്ദേശം നൽകി. പരിപാടിയുടെ ഭാഗമായി സ്കൂൾ അർജന്റീന ഫാൻസിന്റെ വിജയാഘോഷത്തിന്റെ വകയായി പായസ വിതരണവും നടന്നു .
അധ്യാപികമാരായ പി.ശോഭ , ,രമ്യാ രാജൻ, നിഷ , നസീമ, ഹസീന, ബീന എന്നിവർ നേതൃത്വം നൽകി.