മയ്യിൽ:-ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സതീശൻ പാച്ചേനി അനുസ്മരണവും അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ മാമ്പിയിൽ നജീബ് കുടുംബ സഹായ ഫണ്ടും, ചികിത്സ സഹായ വിതരണവും സംഘടിപ്പിച്ചു.
കുടുംബ സഹായ ഫണ്ട് ഡി.സി.സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ നജീബിന്റെ കുടുംബത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജന: സെക്രട്ടറി രജിത്ത് നാറാത്ത് പാച്ചേനി അനുസ്മരണ പ്രഭാഷണം നടത്തി. ചികിത്സ സഹായ വിതരണം മണ്ഡലം പ്രസിഡണ്ട് കെ.പി.ശശീധരനും പ്രവാസി കോൺഗ്രസ് കോറളായി വിഭാഗം കോ.ഓർഡിനേറ്റർ കെ.സി. നാസറും കൈമാറി.
ബൂത്ത് പ്രസിഡണ്ട് എൻ.പി. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, പി.പി. മമ്മു, പ്രജീഷ് കോറളായി, ടി നാസർ, അഡ്വ: കെ.കലേഷ് എന്നിവർ പ്രസംഗിച്ചു.കെ. നസീർ, കെ.ഷിജിൽ, കെ. നൗഷാദ്, മുഹമ്മദ് കുഞ്ഞി എരിഞ്ഞിക്കടവ് എന്നിവർ നേതൃത്വം നല്കി.