കയരളം മേച്ചേരി പാട ശേഖരത്തിൽ ട്രാക്ടർ പ്രവർത്തനോദ്‌ഘാടനം ചെയ്തു


മയ്യിൽ :-
മയ്യിൽ പഞ്ചായത്തിലെ  മേച്ചേരി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കർഷകർക്കായി വാങ്ങിയ ട്രാക്ടറിൻ്റെ  പ്രവർത്തന ഉൽഘാടനം മേച്ചേരി പാടത്ത്  ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ രവി മാണിക്കോത്ത്  നിർവഹിച്ചു.

വാർഡ് മെമ്പർ ശ്രീമതി ശാലിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ  കൃഷി ഓഫീസർ,  കൃഷി ഭവൻ കൃഷി അസിസ്റ്റൻ്റ് ശ്രീ അഖിൽ പി വി, റെയ്ഡ്കൊ തളിപറമ്പ് മാനേജർ ശ്രീ ഇ കെ മധു, മേച്ചേരി പാടശേഖര സമിതി സെക്രട്ടറി ശ്രീ പി പി നാരായണൻ, കയരളം പാടശേഖര സമിതി സെക്രട്ടറി ശ്രീ ശ്രീധരൻ എന്നിവരോടൊപ്പം മേച്ചേരി പാടശേഖര ത്തിലെ കർഷകരും പങ്കെടുത്തു.

 കൃഷി വകുപ്പിൻ്റെ കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയുടെ (SMAM) ഭാഗമായാണ് മേച്ചേരി പാടശേഖര സമിതി ഈ  ട്രാക്ടർ വാങ്ങിയത്. പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത കർഷക ഗ്രൂപ്പുകൾക്ക് വിവിധ  കാർഷിക യന്ത്രങ്ങൾ വാങ്ങാൻ എൺപത് ശതമാനം വരെ സബ്സിഡി ലഭ്യമാകും. 

നമ്മുടെ പഞ്ചായത്തിലെ  കൂടുതൽ സ്ഥലങ്ങൾ നെൽ കൃഷി, പച്ചക്കറി കൃഷി എന്നിവയിലേക്ക് കൊണ്ട് വരാനും കൃഷി ചെലവ് കുറക്കാനും കാർഷിക യന്ത്ര വൽകരണം കൊണ്ട് മാത്രമേ സാധ്യമാകൂ.

പുതുതായി വാങ്ങിയ ട്രാക്ടർ ഉപയോഗിച്ച് കുറഞ്ഞത് അഞ്ച് ഏക്കർ സ്ഥലമെങ്കിലും നെൽ കൃഷി അധികമായി ചെയ്യാനാകും എന്ന് മോച്ചേരി പാടശേഖരത്തിലെ പ്രീയപ്പെട്ട കർഷകർ ആത്മ വിശ്വാസം പ്രകടിപ്പിച്ചു . 

Previous Post Next Post