മയ്യിൽ:- മയ്യിൽ കയരളം അറാക്കൽ ഭാഗത്ത് ഇന്ന് രാവിലെ പുലിയെ കണ്ടതായുള്ള വിവരം പരന്നത് ജനങ്ങൾക്ക് ഇടയിൽ പരിഭ്രാന്തി പരത്തി.
ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. ഈ പ്രദേശത്തെ ഒരു സ്കൂൾ വിദ്യാർത്ഥി വീട്ടിൻ്റെ വരാന്തയിൽ ഇരിക്കവെ വീടിനു മുന്നിലെ മരത്തിൽ പുലിയെ കണ്ടതായി വീട്ടുകാരോട് പറയുകയായിരുന്നു.
തുടർന്ന് വീട്ടുകാരും നാട്ടുകാരും ഫോറസ്റ്റിലും, പോലീസിലും വിവരം അറിയിച്ചു.വീടിൻ്റെ മുന്നിലുള്ള കാടിൻ്റെ ഭാഗത്ത് നിന്ന് ശബ്ദങ്ങൾ കേട്ടതായും വീട്ടുകാർ പറഞ്ഞു.തുടർന്ന് ഫോറസ്റ്റ് വകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും എറേ നേരം പരിശോധന നടത്തി കാര്യമായ തെളിവുകൾ ഒന്നും ലഭിക്കാത്തതിനാൽ ഫോറസ്റ്റ് സംഘം തിരിച്ച് പോവുകയും ചെയ്തു. പുലി അവിടെ ഉള്ളതായുള്ള സാഹാചര്യ തെളിവുകൾ ഉള്ളതായി പരിസര വാസികൾ പറയുന്നു.എന്നാൽ നാട്ടുകാർ പരിഭ്രമിക്കേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.