ഹാപ്പിനസ് ഫെസ്റ്റിവലിന് ഇന്ന് സമാപനം; എത്തിയത് എട്ടരലക്ഷം പേർ

 


ധർമശാല:-മികച്ച സംഘാടനവും വൈവിധ്യമാർന്ന പരിപാടികളും കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ ഹാപ്പിനെസ് ഫെസ്റ്റിവൽ ശനിയാഴ്ച സമാപിക്കും. ഡിസംബർ 23ന് തുടങ്ങിയ ഫെസ്റ്റിവലിൽ കഴിഞ്ഞ ദിവസം വരെ എത്തിയത് എട്ടരലക്ഷം പേർ.

തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ പ്രത്യേകമായി ഒരുക്കിയ ഫെസ്റ്റിന് സംസ്ഥാനത്ത് ഒട്ടാകെ ശ്രദ്ധ നേടാനായി. വെള്ളിയഴ്ച വൈകീട്ട് മുതൽ വൻ ജനക്കൂട്ടമാണ് ഉത്സവ നഗരിയിലെത്തിയത്.

പുതുവത്സരരാവിന് തിരി തെളിയിച്ചു കൊണ്ട് ആഘോഷം സമാപിക്കും. ഫെസ്റ്റിവലിന്റെ സമാപന ദിനത്തിൽ വൈകീട്ട് ആറിന് എം.വി ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാത്രി ഒൻപതിന് പിന്നണി ഗായകൻ സച്ചിൻ വാര്യരും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ബാൻഡ് ഷോ നടക്കും.

Previous Post Next Post