കണ്ണാടിപ്പറമ്പ്: ജനുവരി 5 മുതൽ ആരംഭിക്കുന്ന ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് സനദ്ദാന മഹാ സമ്മേളനത്തോടനുബന്ധിച്ച് ദാറുൽ ഹസനാത്ത് അലുംനി അസോസിയേഷൻ അഹ്സൻ നടത്തുന്ന വാഹന പ്രചരണ ജാഥ ഹസനവീസ് ഹെറാൾഡിന് ഉത്തരമേഖലയിൽ തുടക്കമായി. രാമന്തളി 17 ശുഹദാ മഖാമിൽ വെച്ച് നടന്ന പ്രാർത്ഥന ക്ക് ശേഷം രാമന്തളി മഹല്ല് ഖതീബ് സയ്യിദ് സൈദലവി കോയ തങ്ങൾ ബാഖവി ഹസനവി സലീം ഹുദവി കോയിപ്രക്ക് പതാക കൈമാറി.
ഹസനവി സലീം ഹുദവി കോയിപ്ര, ഹസനവി അസ്ലം ഹുദവി കക്കാട് എന്നിവരുടെ നേതൃത്വത്തിൽ ഹസ്നവി സകരിയ്യ ഹുദവി, ഹസ്നവി സുലൈം ഹുദവി, ഹസ്നവി ശരീഫ് ഹുദവി, ഹസ്നവി റഈസ് ഹുദവി, ഹസ്നവി മുബശിർ ഹുദവി, ഹസ്നവി ശനാസ്, ഹസ്നവി മിദ്ലാജ്, ഹസ്നവി മുർഷിദ്, നവാസ്, ഫർഹാൻ തുടങ്ങിയവരും ജാഥയിൽ പങ്കെടുത്തു.
രാമന്തളിയിൽ ആരംഭിച്ച യാത്രക്ക് ഏഴാം മൈൽ രിഫാഈ ജുമാ മസ്ജിദ്, തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാഡമി എന്നിവിടങ്ങളിൽ സ്വീകരണമൊരുക്കി. പയ്യന്നൂർ, പെരുമ്പ, പിലാത്തറ, പഴയങ്ങാടി, പുതിയങ്ങാടി, തളിപ്പറമ്പ്, ചൊറുക്കള, ചെങ്ങളായി, ശ്രീകണ്ഠപുരം, ഇരിക്കൂർ, മയ്യിൽ വഴി കമ്പിൽ ടൗണിൽ ഒന്നാം ദിനം സമാപിച്ചു.
ഇന്ന് നടക്കുന്ന രണ്ടാംഘട്ട ജാഥ കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് കോളേജിൽ നിന്ന് രാവിലെ 7.30 ന് മർഹൂം സയ്യിദ് ഹാശിം കുഞ്ഞി തങ്ങളുടെ ഖബ്റ് സിയാറത്തോടെ ആരംഭിച്ച് വൈകിട്ട് 6 മണിയോടെ പാനൂർ ടൗണിൽ സമാപിക്കും. ദാറുൽ ഹസനാത്ത് കമ്മിറ്റി ഭാരവാഹികളായ കെ എൻ മുസ്തഫ, കെ പി അബൂബക്കർ ഹാജി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പാൾ സയ്യിദ് അലി ഹാശിം നദ്‌വി തങ്ങൾ ജാഥാ ക്യാപ്റ്റൻ ഹസ്നവി കെ പി പി മുഹമ്മദലി ഹുദവിക്ക് പതാക കൈമാറും.