കുറ്റ്യാട്ടൂർ-ചെക്കിക്കുളം റൂട്ടിൽ ഇന്ന് ബസ് പണിമുടക്ക്

 


ചെക്കിക്കുളം:-കുറ്റ്യാട്ടൂർ പഞ്ചായത്ത്- ചെക്കികുളം- മുണ്ടേരി കണ്ണൂർ ജില്ലാ ആശുപത്രി റൂട്ടിൽ ഇന്ന് ബസ് ജീവനക്കാർ പണിമുടക്ക് നടത്തും.കുറ്റ്യാട്ടൂർ-ചെക്കിക്കുളം റൂട്ടിൽ സർവീസ് നടത്തുന്ന അഭിരാമി ബസ് ഡ്രൈവറെ ഇന്നലെ ചെക്കിക്കുളത്ത് വെച്ച് അക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്.

Previous Post Next Post