ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി അനുഭവാധിഷ്ഠിത ശില്പശാല സംഘടിപ്പിച്ചു

 


മയ്യിൽ:-സമഗ്ര ശിക്ഷാ കേരളം തളിപ്പറമ്പ് സൗത്ത് ബി ആർ. സി യുടെ ആഭിമുഖ്യത്തിൽ  ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി  അനുഭവാധിഷ്ഠിത ശില്പശാല  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ സുധാകരൻ ചന്ദ്രത്തിൽ ന്റെ അധ്യക്ഷതയിൽ  മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി അജിത ഉദ്ഘാടനം ചെയ്തു.ഈ ശില്പശാലയ്ക്ക് നേതൃത്വം നൽകിയത് ഡോക്ടർ രമേശൻ കടൂർ ഡി പി.ഒ.എസ് എസ്‌.കെ കണ്ണൂർ. സ്വാഗത ഭാഷണം ശ്രീമതി രേഷ്മ. സി. കെ CRCC കോർഡിനേറ്റർ ).. തളിപ്പറമ്പ് സൗത്ത് ബി.ആർ.സി. ബി. പി. സി ഗോവിന്ദൻ എടാടത്തിൽ പദ്ധതി വിശദീകരണം നടത്തി. നന്ദി പ്രകാശനം നടത്തിയത് സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി സീമ കെ .,സ്പെഷ്യൽ എഡ്യൂക്കേറ്റർ ഹരിദാസൻ മാസ്റ്ററുടെ നേതൃത്വത്തിൽ പപ്പറ്റ് 

 നിർമ്മാണവും പഠനതന്ത്രങ്ങളുടെ ആവിഷ്കാരവും, സ്പെഷലിസ്റ്റ് അധ്യാപിക ഗാർഗി യുടെ നേതൃത്വത്തിൽ സ്റ്റാർ നിർമ്മാണവും, ഗൃഹങ്ങളിൽ തെറാപ്പികളുടെ ആവശ്യകത എങ്ങനെയൊക്കെ ഏതു രീതിയിൽ  നേതൃത്വം  നൽകിയത്  ബിഹേവിയിറൽ തെറാപ്പിസ്റ്റ് സ്നേഹ ശശിധരൻ, ഒപ്പം സ്പീച്ച് തെറാപ്പിസ്റ് സിൽജ എന്നിവർ നേതൃത്യം നൽകി.

Previous Post Next Post