കൊളച്ചേരി : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കൊളച്ചേരി നേതൃസമിതിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കുമെതിരെ നടക്കുന്ന ജനചേതന യാത്രയുടെ പ്രചരണാർത്ഥം കൊളച്ചേരി മുക്കിൽ നിന്നും കരിങ്കൽക്കുഴിയിലേക്ക് വിളംബര ജാഥ സംഘടിപ്പിച്ചു.
ബാൻ്റ് വാദ്യവും,മുത്തുക്കുടകളും, ബലുണുകളും ഒക്കെ പരിപാടിക്ക് കൊഴുപ്പേകി.
സമാപന പരിപാടി കെ.രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ.പി.ജയരാജൻ സ്വാഗതം പറഞ്ഞു.കെ.വി.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിനോദ് തായക്കര സംസാരിച്ചു. കെ.വി.നാരായണൻ കുട്ടി നന്ദി പറഞ്ഞു.