കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

 


  കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂളിൽ ജിംഗിൾ ബെൽസ് എന്ന പേരിൽ വിപുലമായ പരിപാടികളോടെ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.  മുഖ്യാഥിതി കണ്ണൂർ ഹൃദയാരം സൈക്കോ  സെന്റർ മാനേജർ സിസ്റ്റർ ടീന ജേക്കബ് ക്രിസ്തുമസ് സന്ദേശം നൽകി.  ഹെഡ്മാസ്റ്റർ എ.വിനോദ് കുമാർഅധ്യക്ഷത വഹിച്ചു.

 പുൽക്കൂട്  ഒരുക്കിയും ക്രിസ്തുമസ് ട്രീയും നക്ഷത്രങ്ങളും അലങ്കാരങ്ങളുമായി കുട്ടികൾ സാന്താക്ലോസിനെ വരവേറ്റു.കാരോൾഗാനങ്ങളുമായി കുട്ടികൾ വീടുകളിൽ കരോൾ നടത്തി.  ക്രിസ്മസ് സമ്മാനങ്ങൾ കുട്ടികൾ കൈമാറി.ക്രിസ്മസ് സദ്യ, ക്രിസ്മസ് കേക്ക് എന്നിവ ഉണ്ടായിരുന്നു. 

 അധ്യാപകരായ  ശ്രീജ,ഷമീറ.എം.കെ, ഹരീഷ് കുമാർ എ.കെ, ഷൈറ.കെ, അഖില പി.എസ്, ഗ്രീഷ്മ കെ.കെ,പ്രണവ് ഇവി, ജീന കെ.കെ, മിഥുൻ മോഹനൻ കെ.വി, ജുമൈല കെ.പി എന്നിവർ നേതൃത്വം കൊടുത്തു.

Previous Post Next Post