കമ്പിൽ : വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ കമ്പിൽ യൂണിറ്റ് സമ്മേളനം കൊളച്ചേരി പഞ്ചായത്ത് വായനശാല ഹാൾ (എ. പ്രമോദ് നഗർ ) കമ്പിലിൽ വച്ച് നടന്നു.
ബാബുരാജ് മുത്തുമണിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സി .എച്ച് പ്രദീപൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി എ. സഹജൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി പി.പി ബാലകൃഷ്ണൻ, ഏരിയ പ്രസിഡണ്ട് കെ.വി.ശശിധരൻ, ഏരിയ കമ്മറ്റി അംഗം ജനാർദ്ദനൻ പി. തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
എ.സഹജനെ സെക്രട്ടറിയായും ബാബുരാജ് മുത്തുമണിയെ പ്രസിഡണ്ടായും ,നാരായണനെ ജോ :സെക്രട്ടറിയായും , വിനീഷ് വൈസ് പ്രസിഡണ്ട് ഗണേശൻ.പി യെ ട്രഷററായും തിരഞ്ഞെടുത്തു.
സമ്മേളനത്തിന് ദേവദാസൻ നന്ദി പറഞ്ഞു.