പിന്നാക്ക സമുദായങ്ങളുടെ തൊഴിൽ സംവരണം വർദ്ധിപ്പിക്കണം

 


മയ്യിൽ:-മൂന്ന് ശതമാനം മാത്രമുള്ള 80ൽ അധികം വരുന്ന പിന്നാക്ക സമുദായങ്ങളുടെ തൊഴിൽസംവരണം ജനസംഖ്യാനുപാതികമായി പത്ത് ശതമാനമായി ഉയർത്തണമെന്ന് കേരള മൺപാത്രനിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ് ) വേളം ശാഖാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. 

ശാഖാ പ്രസിഡന്റ് വി.വി. മനോജ് അധ്യക്ഷത വഹിച്ചു. വനിതാവേദി സംസ്ഥാന പ്രസിഡന്റ് ലതിക രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വിദ്യാഭ്യാസ - കായിക മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു. സംസ്ഥാനകമ്മിറ്റി അംഗം എ. രവീന്ദ്രൻ , ജില്ലാ ട്രഷറർ സി.വി. അശോക് കുമാർ , ശാഖാ സെക്രട്ടറി കെ.കുഞ്ഞിരാമൻ, കെ.കെ.രാഘവൻ , യു.പി. കുഞ്ഞിരാമൻ, എ.കെ. രുഗ്മിണി, യു.പി. മനോഹരൻ, ടി.ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.

Previous Post Next Post