മലപ്പട്ടത്ത് ഭക്ഷ്യ വിഷബാധ

 


മലപ്പട്ടം:-മലപ്പട്ടം കുപ്പത്തെ ഒരു വിവാഹ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധ ഉണ്ടായത്. ചർദ്ദി വയറിളക്കം പനി എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുപതോളം പേർ ചികിത്സ തേടി. മലപ്പട്ടം എഫ് എച്ച് സി, മയ്യിൽ സി എച്ച് സി എന്നിവിടങ്ങളിലാണ് നിരവധിപേർ ചികിത്സ തേടിയത്. ഒരാളെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post