കൊളച്ചേരി:- ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച കമ്പിൽ ചിടങ്ങിൽ ബൈജുവിന്റെ (42) സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30-ന് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും. മൂവാറ്റുപുഴയിൽ ഇന്റീരിയർ നിർമാണത്തിലിരുന്ന കെട്ടിടത്തിലായിരുന്നു അപകടമുണ്ടായത്.
പരേതനായ രവീന്ദ്രൻ ആചാരിയുടെയും ഭാനുമതിയുടെയും മകനാണ്.
ഭാര്യ: ശ്രീഷ്മ. മക്കൾ: ആരവ്, ആരുഷ്. സഹോദരങ്ങൾ: രേഷ്മ, റിജു.