നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


നാറാത്ത് :-നാറാത്ത് കുടുംബാരോഗ്യ കേന്ദ്രം നടത്തിപ്പിലെ അനാസ്ഥക്കെതിരെ നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷിനാജ് കെ കെ ഉദ്ഘാടനം നിർവഹിച്ചു.മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ കമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

അഴീക്കോട്‌ മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ സുബൈർ പി പി, നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് എം വി ഹുസൈൻ,ജനറൽ സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ്, ട്രഷറർ അബ്ദുള്ള എ പി,ജില്ലാ മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗം കെ എൻ മുസ്തഫ,യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി മുഹമ്മദലി ആറാം പീടിക,യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷഫീഖ് കമ്പിൽ,വാർഡ് മെമ്പർമാരായ സൈഫുദ്ധീൻ, മിഹ്റാബി ടീച്ചർ എന്നിവർ സംസാരിച്ചു.യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇർഫാദ് സ്വാഗതവും, ട്രഷറർ മുസമ്മിൽ കെ എം നന്ദിയും പറഞ്ഞു.

Previous Post Next Post