മയ്യിൽ:-മയ്യിൽ,കൊളച്ചേരിമുക്ക് ടോജകൾ സംയുക്തമായി മയ്യിൽ ഡോജോയിൽ വച്ച് നടത്തി കരാട്ടയുടെ ഇന്ത്യൻ ചീഫ് മനോജ് മഹാദേവ പരിപാടിയിൽ അധ്യക്ഷത വഹിച്ചുവിജയികൾക്കുള്ള സർട്ടിഫിക്കറ്റും മോമെന്റോയും ലഹരി വിരുദ്ധ ക്യാമ്പയിനും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അജിത എം വി ഉദ്ഘാടനം ചെയ്തു
കേരള ചീഫ് രതീഷ് മാഷ് ഷാജി മാഷ് എന്നിവർ പരിപാടി നിയന്ത്രിക്കുകയും ആശംസ അർപ്പിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു .പഞ്ചായത്ത് അംഗം ബിജു വേളം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കരാട്ടെ എന്ന ആയോധനകലയിലൂടെ മാനസികവും ശാരീരികവുമായ കരുത്ത് മറ്റുള്ളവർക്ക് പകർന്നു നൽകുന്ന കരാട്ടെ അധ്യാപകരായ ഭാസ്കരൻ അശോകൻ,അനീഷ്,അബ്ദുൾ ബാസിത്, എന്നിവരെ ചടങ്ങിൽ വച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അജിത എം വി മൊമെന്റോ നൽകി അനുമോദിച്ചു.