അസ്മി സ്റ്റേറ്റ് ഫെസ്റ്റിൽ മില്ലത് ഇംഗ്ലീഷ് സ്കൂളിന് തിളക്കമാർന്ന വിജയം


ചെക്കിക്കുളം : കോഴിക്കോട് വെളിമുക്ക് ക്രെസെനന്റ് പബ്ലിക് സ്കൂളിൽ വെച്ച് നടന്ന അസ്മി സ്റ്റേറ്റ് ഫെസ്റ്റിൽ മാണിയൂർ പാറാൽ കുണ്ടിലക്കണ്ടി മില്ലത് ഇംഗ്ലീഷ് സ്കൂളിന് തിളക്കമാർന്ന വിജയം .

ജൂനിയർ വിഭാഗം ഗ്രൂപ്പ് മാപ്പിള പാട്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും, സബ്‌ജൂനിയർ വിഭാഗം കോൽക്കളിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി .ജൂനിയർ വിഭാഗം മലയാളം കവിതാ പാരായണത്തിൽ മന്ഹ മെഹ്ജബീൻ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.

Previous Post Next Post