നൂഞ്ഞേരി :- നൂറുൽ ഇസ്ലാം അൽബിർറ് ഇസ്ലാമിക് പ്രി സ്കൂളിൽ IPS1, lPS 2 വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി . ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിച്ച പരിപാടി കുട്ടികളുടെ പഠന പാഠ്യേതര വിഷയങ്ങളുടെ മികവുകൾ വിളിച്ചോതുന്നതായിരുന്നു. രാത്രിയിൽ നടന്ന നയന മനോഹരമായ ദഫ് , ബൈത്ത്, പരേഡ്, കോൽക്കളി തുടങ്ങിയവ കാണികളിൽ കൗതുകവും ആവേശവും നിറച്ചു. രാത്രി 9:30 ന് നടന്ന സമാപന സമ്മേളനം ഹിദായത്തിൽ മുസ്ലിമീൻ സംഘം സെക്രട്ടറി ഷാഹുൽ ഹമീദ് കെ ഉദ്ഘാടനം ചെയ്തു.
കെ അബൂബകർ അദ്ധ്യക്ഷത വഹിച്ചു അർശദ് സി എം കെ സ്വാഗതം പറഞ്ഞു. പി വി കുഞ്ഞു മൊയ്തീൻ, ഇബ്രാഹിം ഹാജി, അബ്ദുറസാഖ് ഡി പി, മുഹമ്മദ് കുഞ്ഞി വിപി, ജമാലുദ്ദീൻ സി എം കെ, മുസമ്മിൽ സി എച്ച്, ജാബിർ ഫൈസി, റാഷിദ് ഹുദവി എന്നിവർ സംസാരിച്ചു, ആശംസ അർപ്പിച്ച് കൊണ്ട് സംസാരിച്ച കുട്ടികളുടെ രക്ഷിതാക്കൾ അൽബിർറ് കൊണ്ട് അവർക്കുണ്ടായ ഗുണങ്ങൾ എടുത്ത് കാട്ടി .തുടർന്ന് വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം നടത്തി.
അൽബിർറ് നോർത്ത് ബി സോൺ കിഡ്സ് ഫെസ്റ്റ് ജനുവരി 21 ശനിയാഴ്ച കൂടാളി അൽബിർറ്ൽ വെച്ച് നടക്കും.
നൂഞ്ഞേരി നൂറുൽ ഇസ്ലാം അൽബിർറ് 2023- 24 വർഷത്തേക്കുള്ള അഡ് മിഷൻ ആരംഭിച്ചു.
Contact: 9562722638,9567594939,99995219345