കൊളച്ചേരി : ജനുവരി 26 ന് നടക്കുന്ന കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അയൽക്കൂട്ട സംഗമമായ ചുവട് 2023 ന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി
കമ്പിൽ ടൗണിൽ നിന്നാരംഭിച്ച ഘോഷയാത്ര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജ്മ.എം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ദീപ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ അബ്ദുൾ സലാം, ബാലസുബ്രഹ്മണ്യൻ, അസ്മ കെ.വി, കെ.പി നാരായണൻ, പ്രിയേഷ്, ഗീത, അജിത ഇ.കെ, സുമയ്യത്ത് എൻ.പി , സീമ. കെ.സി , CDS മെമ്പർമാർ, ഹരിത കർമസേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരും പങ്കെടുത്തു. ഇന്ന് വൈകുന്നേരം എല്ലാ അയൽകൂട്ടത്തിലും 25 സംഗമ ദീപങ്ങൾ തെളിയിക്കും. നാളെ രാവിലെ 8 മണിക്ക് ദേശീയ പതാക ഉയർത്തി ചുവട് 2023 സംഗമദിന പരിപാടികൾ ആരംഭിക്കും.