ചെക്കികുന്ന് ശ്രീ തായ്പരദേവത സമ്പ്രദായ ക്ഷേത്രം പെരുങ്കളിയാട്ടം ഹരിത പ്രോട്ടോക്കോളിൽ നടത്തും


മയ്യിൽ : കോട്ടയാട്  ചെക്കികുന്ന് ശ്രീ തായ്പരദേവത സമ്പ്രദായ ക്ഷേത്രം നീണ്ട 80 വർഷത്തിനു ശേഷം പെരുങ്കളിയാട്ടത്തിലേക്ക്. പതിനായിരങ്ങൾ പങ്കെടുക്കുന്ന കളിയാട്ടം തീർത്തും ഹരിത പ്രോട്ടൊക്കോളിൽ നടത്തുന്നതിനു വേണ്ട എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. ഹരിത കർമ്മ സേന പരിപാടി ഹരിത പ്രോട്ടകോളിൽ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ ആഘോഷ കമ്മറ്റിക്ക് കൈമാറി, മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനു വല്ലങ്ങൾ മടഞ്ഞു നൽകുകയും. അതോടപ്പം കളിയാട്ട ദിവസങ്ങളിൽ ഭക്ഷണ വിതരണ ത്തിന് സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും ഏൽപ്പിക്കുകയും ചെയ്തു. ക്ഷേത്ര മുറ്റത്ത് ഇന്ന് 18-01-23 രാവിലെയാണ് ഹരിത കർമ്മ സേന കളിയാട്ടം ആഘോഷ കമ്മറ്റി കൺവീനർ ശ്രീ വി. പി. ഭാസ്കരൻ, വി. പി. സത്യൻ, ടി. വി. ഗണേശൻ, സി. റെജു, എന്നിവർക്ക് കൈമാറിയത്. ഹരിത കർമ്മ സേന മയ്യിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സീന കെ. വി. പ്രസിഡന്റ്‌ കെ. സി. സുനില, ഷജില, മാധവി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Previous Post Next Post