മയ്യിൽ:-ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മററിയുടെ നേതൃത്വത്തിൽ എഴുപത്തി നാലാം റിപ്പബ്ലിക്ക് ദിനാഘോഷം കോറളായി പാലത്തിനു സമീപം മണ്ഡലം വൈസ് പ്രസിഡണ്ട് . പി.പി. മമ്മു പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് ജില്ല ജന: സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, കെ. നൗഷാദ്, കെ. ഷംന, കെ.മിന്നാസ്, കെ.ഷീന, കെ.ശ്രീജിന , കെ. മുഫ് നാസ് തുടങ്ങിയവർ നേതൃത്വം നല്കി.