മൂന്നുപെറ്റുമ്മാ പള്ളി മഖാം ഉറൂസ് തുടങ്ങി



പാപ്പിനിശ്ശേരി:- പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മാ പള്ളി (കാട്ടിലെ പള്ളി) മഖാം ഉറൂസിന് തുടക്കമായി. വെള്ളിയാഴ്ച ജുമാനിസ്കാരത്തിന് ശേഷം നടന്ന ചടങ്ങിൽ സമസ്ത കേന്ദ്ര ട്രഷറർ പി.പി. ഉമ്മർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. എസ്.എം. എഫ്. ജില്ലാ സെക്രട്ടറി എ.കെ. അബ്ദുൾ ബാഖവി അധ്യക്ഷത വഹിച്ചു.അബ്ദുൾ കരീം ബാഖവി, സി.പി. അബ്ദുൾ റഷീദ്, സ്വാബിത്ത് ദാരിമി, അബ്ദുൾ ഖാദർ അസ്അദി, കെ.പി. അബ്ദുൾ റഷീദ്, എം.വി. മുഹമ്മദ് എന്നിവർ സംസാരിച്ചു.

ഉറൂസിന്റെ ഭാഗമായി രാത്രി ബുർദയും ഖവാലിയും നടന്നു. ശനിയാഴ്ച രാത്രി കഥാപ്രസംഗവും ദഫ് പ്രദർശനവും നടക്കും. ഞായറാഴ്ച രാത്രി ബുർദ മജ്‌ലിസിൽ അയ്യൂബ് അസ് അദിയുടെ പ്രഭാഷണമുണ്ടാകും. തിങ്കളാഴ്ച രാത്രി ഉറൂസ് സമാപിക്കും.സമാപന പരിപാടി എസ്.കെ.എസ്. എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

Previous Post Next Post