വിവാഹ തലേന്ന് വധു കുഴഞ്ഞു വീണു മരണപ്പെട്ടു

 


മലപ്പുറം:- വിവാഹ തലേന്ന് വധു കുഴഞ്ഞു വീണു മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ ആണ് മരണപ്പെട്ടത് (19) വയസായിരുന്നു.

ഒരുക്കങ്ങൾ പൂർത്തിയായി

വരുന്നതിനിടെയാണ് വധു

മരണപ്പെട്ടത്. ഇതോടെ സന്തോഷം നിമിഷ നേരംകൊണ്ട് തീരാനോവായി മാറി. മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്നു നടക്കാരിക്കെയാണ് ഫാത്തിമ ലോകത്തോട് തന്നെ വിടപറഞ്ഞത്. വെള്ളിയാഴ്ച രാത്രി 7നാണ് സംഭവം.

Previous Post Next Post