മയ്യിൽ:- വീട്ടമ്മ കിണ റ്റിൽ ചാടിമരിച്ച സം ഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാവന്നൂർ മൊട്ടയിലെ വി.പി. ഹസീന (35) മരിച്ച സംഭവത്തിൽ ഭർത്താവ് പാവന്നുർകടവിലെ കെ. മുഹമ്മദി (43) നെയാണ് ഇൻസ്പെക്ടർ ടി.പി. സുമേഷ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകു പ്പുകൾ പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ നാലിന് രാ വിലെ 6.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. തലേന്ന് രാത്രി മുഹമ്മദും ഹസീനയും തമ്മിൽ സ്ത്രീധനത്തി ന്റെ പേരിൽ വഴക്കുണ്ടാ യിരുന്നതായി പറയുന്നു രാത്രി മുഹമ്മദ് ഹസീനയെ ഭക്ഷണം കഴിക്കാൻ അനുവദിച്ചി രുന്നില്ലെന്നും പറയുന്നു. സംഭവ ദിവസം രാവിലെ മുഹമ്മദും ഹസീനയും മൂന്ന് മക്കളും ഭക്ഷണം കഴിക്കാനിരുന്നപ്പോൾ മുഹമ്മദ് ഹസീനയെ വഴക്ക് പറയുകയും ഹസീന 25 മീറ്ററോളം ആഴമുള്ള വീട്ടുകിണറ്റിൽ ചാടുകയുമായിരുന്നു. ഹസീനയുടെ സഹോദ രൻ ഹസീബിന്റെ പരാതിയിലാണ് പോലീസ്കേസെടുത്തത്.
18 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ മുഹമ്മദ് ഹസീനയെ പീ ഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് പരാതിയിൽ പറയുന്നു