മയ്യിൽ :-കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംയുക്ത വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. വനിതാവേദി അവതരിപ്പിക്കുന്ന മെഗാതിരുവാതിര യോടെ വൈകു. 6.30ന് പരിപാടിക്കു തുടക്കമാവും. 7 ന് മയ്യിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് എം.വി.അജിതയുടെ അധ്യക്ഷതയിൽ എം.വി.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് കയരളം യുവജന ഗ്രന്ഥാലയം അവതരിപ്പിക്കുന്ന സംഗീതശില്പം, കണ്ണൂർ സംഘകലയുടെ വിൽകലാമേള ശ്രീമുത്തപ്പൻ എന്നിവ അരങ്ങേറും.