കണ്ണാടിപ്പറമ്പ് : വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് സമാപനമായി. സമാപനം കുറിച്ചു കൊണ്ട് തിടമ്പുനൃത്തം നടന്നു.
കാനത്തൂർ ഭജന സമിതി ഒരുക്കിയ ഭജന,ചെറുകുന്ന് ആസ്തികാലയം വാദ്യ സംഘത്തിന്റെ തായമ്പക എന്നിവ നടന്നു
. 40 വർഷത്തിലധികമായി കോമരമായി കാർമികത്വം വഹിക്കുന്ന ഇ.കെ. ബാലൻ കോമരത്തെ മലബാർ ദേവസ്വം കമ്മീഷണർ പി.നന്ദകുമാർ ആദരിച്ചു. ക്ഷേത്രത്തിലെത്തിച്ചേർന്ന മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനവും നടത്തി. ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരി, ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
ഇതുവരെ കാണാത്ത ഭക്തജന പ്രവാഹമായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്ന് എക്സിക്യൂട്ടീവ് ഓഫീസർ എം.മനോഹരൻ പറഞ്ഞു.