കൊളച്ചേരി:-കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ 41 മത് വാർഷികത്തിൻ്റെ ഭാഗമായി നടന്നു വരുന്ന വീട്ടുമുറ്റ വിദ്യാഭ്യാസ സദസ്സുകൾ ശ്രദ്ധേയമാവുന്നു.രക്ഷാകർതൃ ബോധവത്കരണ ക്ലാസും ചർച്ചയും, കുട്ടികളുടെ മികവുകളുടെ അവതരണം, വിദ്യാലയ പ്രവർത്തനങ്ങളുടെ നാൾവഴി വീഡിയോ പ്രദർശനം എന്നിവ ഇതിൻ്റെ ഭാഗമായി നടക്കുന്നുണ്ട്. പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനായി പ്രാദേശിക വിദ്യാഭ്യാസ സമിതികളുടെ രൂപീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. എല്ലായിടത്തും രക്ഷിതാക്കളൊരുക്കിയ വിഭവസമൃദ്ധമായ ചായസൽക്കാരവും നടന്നു.
ലെനിൻ റോഡ് റോഷ്‌നിയുടെ വീട്ടിൽപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.സജിമ ഉദ്ഘാടനം ചെയ്തു.എസ്.എസ്. ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ അധ്യക്ഷനായി. കെ.വി.സുമതി ടീച്ചർ ക്ലാസ്സെടുത്തു.ടി.മുഹമ്മദ് അഷ്റഫ് സംസാരിച്ചു.സ്വാഗതവും രേഷ്മ ടീച്ചർ നന്ദിയും പറഞ്ഞു. പ്രാദേശിക വിദ്യാഭ്യാസ സമിതി ഭാരവാഹികളായി രാധിക (ചെയർപേഴ്സൺ) ജ്യോതി (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
പാടിയിൽ വി.നാരായണൻ്റെ വീട്ടിൽ പി.എം അരുൺകുമാർ അധ്യക്ഷനായി. പി.പി.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.വി.വി.ശ്രീനിവാസൻ വിശദീകരണം നടത്തി.രമ്യ ടീച്ചർ സ്വാഗതം പറഞ്ഞു.ശശികല. ടി നന്ദി പറഞ്ഞു. പ്രാദേശിക വിദ്യാഭ്യാസ സമിതി ഭാരവാഹികൾ: അരുൺകുമാർ പി.എം (ചെയർമാൻ)ശശികല. ടി (കൺവീനർ)
കരിയിൽ വയൽ സതീഷിൻ്റെ വീട്ടിൽ ഒന്നാം ക്ലാസിലെ സ്വാലിഹയുടെ അറബി അഭിനയ ഗാനത്തോടെ തുടങ്ങി.വീട്ടുകാരി സന്ധ്യ സ്വാഗതം പറഞ്ഞു. ഇ.വി.രമണി ടീച്ചർ അധ്യക്ഷത വഹിച്ചു.ടി.മുഹമ്മദ് അഷ്റഫ് മാഷ് ഉദ്ഘാടനം ചെയ്തു.രേഷ്മ ടീച്ചർ ക്ലാസ് നയിച്ചു. ശിഖ ടീച്ചർ സംസാരിച്ചു. ആരാധ്യ മനോജ്ഗാനമാലപിച്ചു.മനിഷ നന്ദി പറഞ്ഞു. ഭാരവാഹികളായി മനിഷ (ചെയർപേഴ്സൺ) സുമയ്യ (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
കൊളച്ചേരി സെൻട്രലിൽ അനീഷിൻ്റെ വീട്ടിൽ രേഖ.വി സ്വാഗതം പറഞ്ഞു. നമിത പ്രദോഷ് അധ്യക്ഷത വഹിച്ചു.ടി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. രേഷ്മ ടീച്ചർ ക്ലാസ് നയിച്ചു. എസ്എസ് ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ,ഹെഡ്മാസ്റ്റർ വി.വി.ശ്രീനിവാസൻ, ടി.മുഹമ്മദ് അഷ്റഫ് മാസ്റ്റർ സംസാരിച്ചു. അനീഷ് കൃഷ്ണ നന്ദി പറഞ്ഞു.ഭാരവാഹികളായി എ കാഞ്ചന(ചെയർപേഴ്സൺ) സുരഭി (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. രണ്ടാം ക്ലാസിലെ ഷിയോൺ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
പാലിച്ചാൽ കെ.വി.പ്രമോദിൻ്റെ വീട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി.വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ.വി.പ്രമോദ് അധ്യക്ഷനായി. കെ.കെ.കരുണാകരൻ, പി.പി.കുഞ്ഞിരാമൻ, അഷ്റഫ് മാഷ് എന്നിവർ സംസാരിച്ചു. വി.വി. രേഷ്മ ടീച്ചർ ക്ലാസെടുത്തു.പി.പി.സരള ടീച്ചർ സ്വാഗതം പറഞ്ഞു.
ലെനിൻ റോഡ് കെവി ശോഭയുടെ വീട്ടിൽ വിദ്യാർഥികൾ,പൂർവ വിദ്യാർഥികൾ എന്നിവർ ചേർന്ന് 'മനസ്സു നന്നാവട്ടേ.... ' എന്ന ഗാനം പാടിക്കൊണ്ടാണ് തുടങ്ങിയത്.കെ.വി.ശോഭ സ്വാഗതം പറഞ്ഞു. പി.പി.നാരായണൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.കെ.പ്രിയേഷ് ഉദ്ഘാടനം ചെയ്തു.വി.വി.ശ്രീനിവാസൻ ക്ലാസെടുത്തു.അഷ്റഫ് മാസ്റ്റർ സംസാരിച്ചു. ലസിത നന്ദി പറഞ്ഞു.വിദ്യാഭ്യാസ സമിതി ഭാരവാഹികൾ എ.കെ.ഷീജ (ചെയർമാൻ) ശോഭ.കെ.വി.(കൺവീനർ)