കുറ്റ്യാട്ടൂര്‍ :- കുറ്റ്യാട്ടൂര്‍ ശ്രീ മഹാ ശിവക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച സ്റ്റേജ് ആന്‍ഡ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റജി അധ്യക്ഷത വഹിച്ചു. ചിറക്കല്‍ കോവിലകം ട്രസ്റ്റി സി.കെ.രവീന്ദ്രവര്‍മ വലിയ രാജ, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.കെ.മധുസൂദനന്‍, ചിറക്കല്‍ കോവിലകം ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസര്‍ കെ.ആര്‍.അരവിന്ദാക്ഷന്‍, കുറ്റ്യാട്ടൂര്‍ മഹാശിവക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് സി.ബാലഗോപാലന്‍, സെക്രട്ടറി ആര്‍.വി.സുരേഷ് കുമാര്‍, മാതൃസമിതി പ്രസിഡണ്ട് സി.ആര്‍.ശ്രീലത, ജോയിന്റ് സെക്രട്ടറി സജീവ് അരിയേരി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കുറ്റ്യാട്ടൂര്‍ മഹാശിവക്ഷേത്ര സമിതി മാതൃസമിതിയുടെ തിരുവാതിരകളി, ചിലങ്ക ഒന്‍പതാംമൈലിന്റെ കൈകൊട്ടികളി, സദ്ഗമയ കുറ്റ്യാട്ടൂര്‍ സ്പോണ്‍സര്‍ ചെയ്ത ഭക്തിഗാനമേള എന്നിവയും അരങ്ങേറി. ക്ഷേത്രത്തില്‍ ആറുനാള്‍ നീണ്ടുനില്‍ക്കുന്ന മഹാശിവരാത്രി മഹോത്സവത്തിനു ഇന്ന് കൊടിയേറും. 23നു ക്ഷേത്ര കുളത്തില്‍ നടക്കുന്ന ആറട്ടോടെ സമാപിക്കും.