ചിറക്കൽ:-കടലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന നാടൻപാട്ടിനിടെ സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രദേശത്തെ രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ പോലീസ് നീക്കംചെയ്തു.
ബി.ജെ.പി., ആർ.എസ്.എസ്., ഡി.വൈ.എഫ്.ഐ., കോൺഗ്രസ് എന്നിവരുടെ കൊടികളും ബോർഡുകളുമാണ് പോലീസ് നീക്കംചെയ്തത്.
കോൺക്രീറ്റിൽ സ്ഥാപിച്ച കൊടിമരവും കൂറ്റൻ ഫ്ലക്സ് ബോർഡുകളും നീക്കംചെയ്തവയിൽ ഉൾപ്പെടും.തിങ്കളാഴ്ച വൈകീട്ട് വളപട്ടണം പോലീസാണ് രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നീക്കംചെയ്തത്.