വളപട്ടണം :- ദേശീയപാതയിൽ വളപട്ടണം കെ.സി പെട്രോൾ പമ്പിന് സമീപം ബസും ഒട്ടോറി ക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ ക്ക് പരിക്ക്, പയ്യന്നൂർ സ്വദേശി കളായ അമ്മയ്ക്കും മകനുമാണ് പരുക്കേറ്റത്.സരോജിനി, ഓട്ടോറിക്ഷ ഓടിച്ച മകൻ സാജൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു അപകടം
മാട്ടുൽ ഭാഗത്തു നിന്നു കണ്ണുരിലേക്കു പോവുകയായിരുന്ന ബസും കണ്ണൂരിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ്കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. ബസിന്റെ മുൻഭാഗ ത്തെ ചില്ലും തകർന്നിട്ടുണ്ട്. നാ ട്ടുകാരും യാത്രക്കാരും ചേർന്നാണ് ഇരുവരേയും ഓട്ടോയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രി യിൽ എത്തിച്ചത്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപനേരം ഗതാ ഗതം തടസപ്പെട്ടു. വളപട്ടണം പൊലിസ് സ്ഥലത്തെത്തി ഗതാ ഗതം പുനസ്ഥാപിച്ചു