മയ്യിൽ:-ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മയ്യിൽ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് തെരഞ്ഞെടുപ്പ് റാലി എം.വി ജയരാജൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.വി ശങ്കരൻ അധ്യക്ഷത വഹിച്ചു.
അംഗനവാടിക്ക് സമീപത്തു നിന്നും ഇരുചക്രവാഹനങ്ങളുടെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ സ്ഥാനാർത്ഥി ഇ.പി രാജനെയും ആനയിച്ച് പ്രകടനം നടന്നു.
സി.പി സന്തോഷ് കുമാർ , ടി. കെ ഗോവിന്ദൻ മാസ്റ്റർ, പി.കെ വേണുഗോപാലൻ, കെ.സി ഹരികൃഷ്ണൻ , എൻ.അനിൽ കുമാർ , എ. ബാലകൃഷ്ണൻ , സ്ഥാനാർത്ഥി ഇ.പി രാജൻ എന്നിവർ സംസാരിച്ചു. വാർഡ് സെക്രട്ടറി എൻ.കെ രാജൻ സ്വാഗതം പറഞ്ഞു.