മാണിയൂർ:-മാണിയൂർ സെൻട്രൽ എ.എൽപി സ്കൂളിന്റെ 97ആം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ശ്രീമതി എൻ വിനോദിനി ടീച്ചർക്കുള്ള യാത്രയയപ്പും എൻഡോവ്മെന്റ് വിതരണവും 2023 മാർച്ച് 19 നു ഞായറാഴ്ച വൈകുന്നേരം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി റെജി അധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി MLA ഉദ്ഘാടനം ചെയ്തു.
കെ സി ഷംന (SRG കൺവീനർ )റിപ്പോർട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് സൗത്ത് AEO സുധാകരൻ ചന്ദ്രത്തിൽ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. ശ്രീ ഗോവിന്ദൻ എടാടത്തിൽ (BPC തളിപ്പറമ്പ് സൗത്ത് ), ശ്രീ സി മോഹനൻ ( സ്കൂൾ മാനേജർ) എന്നിവർ സമ്മാനദാനം നിർവഹിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീമതി പി പ്രസീത, ശ്രീ പി ശ്രീധരൻ, ശ്രീ എ. കെ ശശിധരൻ എന്നിവരും മുൻ പ്രധാന അധ്യാപകരായ ശ്രീ കെ കെ ഗോപാലൻ മാസ്റ്റർ, ശ്രീമതി ടി പി വാസന്തി ടീച്ചർ ശ്രീ സി എ ബാലകൃഷ്ണൻ മാസ്റ്റർ സംഘാടക സമിതി ഭാരവാഹികളായ ശ്രീ പ്രവീൺ ഒ.ശ്രീമതി.റിൻഷ പ്രിയേഷ്,ശ്രീ എം. ബാലകൃഷ്ണൻ( മാനേജർ ), ശ്രീ എം ബാബുരാജ്, ശ്രീ കെ. പ്രിയേഷ് കുമാർ, ശ്രീ പി കെ ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക ശ്രീമതി എൻ വിനോദിനി ടീച്ചർ മറുപടി പ്രസംഗം നടത്തി. ശ്രീ എം അഷ്റഫ് മാസ്റ്റർ സ്വാഗതവും ശ്രീമതി എംപി നഫീറ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറി.