മയ്യിൽ :- മയ്യിൽ പൊയ്യൂർ 'തേജസ്സി 'ലെ റിട്ട.പ്രധാനധ്യാപകൻ ഡോ.സി ശശിധരൻ (63) നിര്യാതനായി. മാട്ടൂൽ എൻ എം യു പി സ്കൂൾ റിട്ട. പ്രധാനധ്യാപകനാണ്. പരേതരായ ടി.പി കുഞ്ഞിരാമൻ നമ്പ്യാർ - ഒ.സി ലക്ഷ്മിക്കുട്ടി അമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ : ഇ.കെ സ്വപ്ന ( ടീച്ചർ, ഐ. എം. എൻ.എസ്. ജി.എച്ച്എ.സ്. എസ് മയ്യിൽ)
മകൻ :- അർജുൻ ഇ. കെ (അസി. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, തളിപ്പറമ്പ്)
മരുമകൾ:- ബിനി (എ ഇ ഒ ഓഫീസ്, മയ്യിൽ )
കണ്ണൂർ ജില്ലാവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു. പൊയ്യൂർ ദേശാഭിവർദ്ദിനി വായനശാലാ സെക്രട്ടറി, കെ എസ് ടി എ മാടായി സബ്ജില്ല, പു ക സ മയ്യിൽ ഏരിയ, കേരളാ സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ മയ്യിൽ യൂണിറ്റ്, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുടെ ഭാരവാഹി കൂടിയാണ്.
സഹോദരങ്ങൾ : ഒ. സി സാവിത്രി അമ്മ (മലപ്പട്ടം), ഒ.സി വാസുദേവൻ നമ്പ്യാർ (റിട്ട. യു ഡി ക്ലർക്ക്, മയ്യിൽ ഗ്രാമപഞ്ചായത്ത്) , ഒ. സി ചന്ദ്രൻ നമ്പ്യാർ (റിട്ട. അഗ്രികൾച്ചറൽ ഓഫീസർ), സി. ശ്രീധരൻ മാസ്റ്റർ (റിട്ട. അധ്യാപകർ, കൊളച്ചേരി എ. യു. പി സ്കൂൾ), ഒ.സി മോഹനൻ (റിട്ട. അഗ്രികൾച്ചർ ഓഫീസർ), ഒ.സി മനോഹരൻ (റിട്ട. പ്രിൻസിപ്പൾ, മലപ്പട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ).
സംസ്കാരം വെള്ളിയാഴ്ച 12 മണിക്ക് പയ്യാമ്പലത്ത് നടക്കും.