കൊളച്ചേരി:-ഇസ്ലാമിക്, ഗണിതം, ശാസ്ത്രം, ഭാഷ, ആർട്ട് & ക്രാഫ്റ്റ് തുടങ്ങിയ വൈവിധ്യമാർന്ന കാഴ്ചകളും പഠനാർഹമായ വിജ്ഞാന വിസ്മയങ്ങളും അണിയിച്ചൊരുക്കിയിരിക്കുകയാണ് തിബ്യാനിലെ കുരുന്നുകൾ .രക്ഷിതാക്കളും അധ്യാപകരും ഭാഗവാക്കാവുന്ന മനോഹരമായ എക്സ്പോയുടെ ഉദ്ഘാടനം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് നിർവഹിക്കും. മാർച്ച് 17 വെള്ളിയാഴ്ച്ച രാവിലെ പത്തു മുതൽ ചേലേരി വാദിരിഫായിൽ നടക്കും