മയ്യിൽ :- 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം വി അജിത ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി വി അനിത,ബിജു വേളം, രൂപേഷ്, പി പ്രീത, കെ ശാലിനി,സത്യഭാമ,സന്ധ്യ എം പി,സുചിത്ര, സുരേഷ് ബാബു,സതീദേവി,സി കെ പ്രീത എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ എം ലളിത നന്ദിയും പറഞ്ഞു.