മയ്യിൽ:- മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലുള്ള ആചാരങ്ങൾ നിയമം മൂലം നിരോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രീ പ്രൈമറി രംഗം ശാസ്ത്രീയമായും ശിശു സൗഹൃദപരമായും പുനസംഘടിപ്പിക്കുക, കുറ്റ്യാട്ടൂർ ഉളുമ്പക്കുന്ന് പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കുക, എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയ ചരിത്ര പാഠഭാഗങ്ങൾ പുനസ്ഥാപിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പ്രസിഡൻ്റ് എ.ഗോവിന്ദൻ അധ്യക്ഷനായി. മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം ഇ.എം.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.വി.സതീദേവി ആശംസാ പ്രസംഗം നടത്തി.ശാസ്ത്രകേരളം പത്രാധിപർ ടി.കെ.ദേവരാജൻ സംഘടനാ രേഖ അവതരിപ്പിച്ചു.സെക്രട്ടരി പി. കുഞ്ഞികൃഷ്ണൻ റിപ്പോർട്ടും ട്രഷറർ സി.മുരളീധരൻ കണക്കും അവതരിപ്പിച്ചു.സ്വാഗത സംഘം ജനറൽ കൺവീനർ കെ.കെ.കൃഷ്ണൻ സ്വാഗതം പറഞ്ഞു. കേരള പദയാത്രയിൽ മുഴുവൻ ദിവസവും പങ്കെടുത്ത പി.പ്രശാന്തിനെ ആദരിച്ചു.പി.കെ.ഗോപാലകൃഷ്ണൻ അനുസ്മരണം നടത്തി.ഡോ.കെ.രമേശൻ, സി.കെ.അനൂപ് ലാൽ, എ.അശോകൻ, ടി.രാജൻ തുടങ്ങിയവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഡോ.കെ.രാജഗോപാലൻ,കെ.കെ.ഭാസ്കരൻ, പി.പ്രസീത, രമേശൻ നണിയൂർ, ശ്രീബിൻ.പി, ടി.രത്‌നാകരൻ, എം.പി.ശ്രീശൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.ജില്ലാ പ്രസിഡൻ്റ് പി.കെ.സുധാകരൻ, കേന്ദ്ര നിർവാഹക സമിതി അംഗം വി.വി.ശ്രീനിവാസൻ, ജില്ലാ ജോ. സെക്രട്ടരി പി.ടി.രാജേഷ്, വൈസ് പ്രസിഡൻ്റ് കെ.സി.പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ കമ്മറ്റി അംഗം ബിജു നിടുവാലൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പുതിയ ഭാരവാഹികളായി സി.കെ.അനൂപ് ലാൽ (പ്രസി) എം.കെ.രാജിനി, പി.കുഞ്ഞികൃഷ്ണൻ (വൈസ് പ്രസി) എ.ഗോവിന്ദൻ (സെക്രട്ടരി ) കെ.സരസ്വതി, കെ.കെ.കൃഷ്ണൻ (ജോ. സെക്ര) സി.മുരളീധരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.