കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് എട്ടെയാറിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കും വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനും തുടക്കം കുറിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു.
മുൻമെമ്പർ പി വി ലക്ഷ്‌മണൻ മാസ്‌റ്റർ, വാർഡ് വികസന സമിതി കൺവീനർ എം വി ഗോപാലൻ, ജെ എച്ച് ഐ ഷിഫ, കേശവൻ നമ്പൂതിരി, അഷറഫ് ഹാജി, നാരായണൻ, ബിജു, രേണുക ടീച്ചർ, കുടുംബശ്രീ സി ഡി എസ് കോമള, നന്ദിനി, ആശാ വർക്കർ ഷീബ, ഹരിത കർമ്മ സേന പ്രവർത്തകർ മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.